Friday
19 December 2025
21.8 C
Kerala
HomeWorldബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ

ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ

ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി.

ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായി. ഒപ്പം ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി,രാജ്യത്തെ ഗവർണറേറ്റുകൾ മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സഹകരിച്ചും വർണാഭമായ വിവിധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.

ബഹ്റൈൻ പതാകയുടെ നിറം ആയ വെള്ളയും ചുവപ്പും നിറത്തിലുള്ള ലെെറ്റുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments