Monday
12 January 2026
27.8 C
Kerala
HomeKeralaശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ ഏർപ്പെടുത്തും

ശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ ഏർപ്പെടുത്തും

ശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ ഏർപ്പെടുത്തും. ക്യൂ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പ്രത്യേക ക്യൂ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ സൗകര്യം ഒരുക്കുന്നത്.

കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടർന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദർശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം.

അവിടെയെത്തി സംഘാം​ഗങ്ങൾക്ക് ഇവരോടൊപ്പം ചേരാൻ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments