Sunday
11 January 2026
24.8 C
Kerala
HomeArticlesഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ

ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ

സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11 ലക്ഷത്തോളം രൂപ പിഴ. തെറ്റായ നടപടിയുടെ പേരിലാണ് യുവതിക്ക് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നത്.

2018-ല്‍ ഇംഗ്ലണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.വെസ്റ്റ് മിഡ്ലന്‍ഡ്സിലെ ഡഡ്‌ലിയിലുള്ള ലീന്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയര്‍വുഡ് ഉച്ചഭക്ഷണത്തിന് അനുവദിച്ച സമയത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയി.

എന്നാല്‍ ഇത് കമ്ബനിക്ക് നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥന്‍ മാക്സിന്‍ ജോണ്‍സ് ട്രേസിയെ പിരിച്ചുവിട്ടു. അന്യായ നടപടിയെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണലിനെ സമീപിച്ചാണ് യുവതി നഷ്ടപരിഹാരം വാങ്ങിയെടുത്തത്.

RELATED ARTICLES

Most Popular

Recent Comments