പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ

0
68

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. ഡിസംബർ 16നും 17നും ഇടയ്ക്കുള്ള രാത്രിയിലാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ ബംഗ്ലാവിൽവച്ച് പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

ഡിസംബർ 16 ന് രാത്രി 8 മണി മുതൽ 17 ന് രാവിലെ 10 മണി വരെ പ്രതികൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി രേഖാമൂലം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ മാഹിം ഗ്രാമത്തിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയി ആവർത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ബീച്ചിൽ വച്ചും പീഡിപ്പിച്ചതായി പരാതിയിൽ ഉണ്ട്.

എല്ലാ പ്രതികൾക്കെതിരെയും കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പാൽഘർ ജില്ലയിലെ സത്പതി റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 8 പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു.