എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

0
100

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇ

രുപത് വയസുള്ള അഭിറാം, പതിനെട്ടു വയസുള്ള അബിൻ, അനുലക്ഷ്മി എന്നിവരാണ് എറണാകുളം നോർത്ത് പൊലീസ് പിടിയിലായത്

ഇവരുടെ കയ്യിൽ നിന്നും 122 ഗ്രാം MDMA പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂർ ആസാദ് റോഡിലെ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.