തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേര്‍ക്ക് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ പരിക്ക്

0
92

തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേര്‍ക്ക് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ പരിക്ക്. തൃശ്ശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം.

ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വെച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് വിവരം. ഇതിന് പിന്നാലെ മൂന്ന് പേരെയും പിന്തുടര്‍ന്നെത്തിയ പ്രതി ബസ് സ്റ്റാന്‍ഡിലെത്തി ആക്രമണം നടത്തുകയായിരുന്നു. അനിലിന്റേയും മുരളിയുടെയും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലാണ് ബ്ലേഡ് കൊണ്ടുള്ള മുറിവ്.