സ്‌കൂൾ സ്‌പോർട്‌സ് മീറ്റിനിടെ വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി

0
86

സ്‌കൂൾ കായികമേളയ്ക്കിടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. സ്കൂൾ ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനിടെ മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ കുട്ടിയുടെ കഴുത്തിൽ പതിക്കുകയായിരുന്നു. ഒഡീഷയിലെ ബലംഗീർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം.

സദാനന്ദ മെഹർ എന്ന വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. താടിക്ക് താഴെ കുടുങ്ങിയ ജാവലിൻ സഹിതം കുട്ടിയെ ഉടൻ തന്നെ ബലംഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന് കായികമേള താൽക്കാലികമായി നിർത്തിവച്ചു.

വിദ്യാർത്ഥിയുടെ കുടുംബത്തിന് 30,000 രൂപ അടിയന്തര സഹായം നൽകാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനും അതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കണ്ടെത്താനും മുഖ്യമന്ത്രി നവീൻ പട്‌നായിക്കും നിർദ്ദേശിച്ചിട്ടുണ്ട്.