ഭാര്യയുമായി വഴക്കിട്ട 30കാരന്‍ രണ്ട് വയസ്സുള്ള കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു

0
74

ഡല്‍ഹിയില്‍ ഭാര്യയുമായി വഴക്കിട്ട 30കാരന്‍ രണ്ട് വയസ്സുള്ള കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ ഇയാള്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ഡല്‍ഹി സ്വദേശിയായ മാന്‍ സിങ്ങാണ് ഭാര്യയുടെ മുത്തശ്ശിയുടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് കുട്ടിയെ വലിച്ചെറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കാന്‍ ശ്രമിച്ച മാന്‍ സിങ്ങിനെ ഗുരുതര പരിക്കുകളോടെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി.