Monday
22 December 2025
19.8 C
Kerala
HomeKeralaകടം വീട്ടാന്‍ ജ്വല്ലറിയില്‍ മോഷണം; പാമ്പാടിയില്‍ BJP പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കടം വീട്ടാന്‍ ജ്വല്ലറിയില്‍ മോഷണം; പാമ്പാടിയില്‍ BJP പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോട്ടയം പാമ്പാടിയില്‍ ജ്വല്ലറിയിലെ മോഷണത്തില്‍ പ്രതി പിടിയില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. കൂട്ടിക്കലില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട് അജീഷ്. പ്രതി കറുകച്ചാലിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടബാധ്യതകള്‍ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാന്‍ ഉള്ള പണം കണ്ടെത്താനുമാണ് മോഷണം നടത്തിയതെന്ന് അജീഷ് പൊലീസിനോട് സമ്മതിച്ചു.

മോഷണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അജീഷെന്നും പോലീസ് പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments