കഴിഞ്ഞ മാസം മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മംഗലാപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തിരുന്നു. ഇതോടെ വിഷം ദേശീയ തലത്തില്‍ വാര്‍ത്തയായി. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താതെ കുക്കര്‍ ബോംബ് കയറ്റിയ യാത്രക്കാരനെ തീവ്രവാദിയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആരോപണം ഉന്നയിച്ചു.
‘ആരാണ് ഈ തീവ്രവാദികള്‍? എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? അന്വേഷണമില്ലാതെ അവര്‍ക്ക് എങ്ങനെയാണ് ഒരാളെ തീവ്രവാദി എന്ന് വിളിക്കുക? അവര്‍ വിശദമായി പറഞ്ഞിരുന്നെങ്കില്‍ നമുക്ക് അറിയാമായിരുന്നു. മുംബൈ, ഡല്‍ഹി, പുല്‍വാമ എന്നിവിടങ്ങളില്‍ നടന്നത് പോലെയുള്ള തീവ്രവാദ പ്രവര്‍ത്തനമാണോ ഇത്?”- ഡികെ ശിവകുമാര്‍ ചോദിച്ചു.
ബോംബ് സ്ഫോടനം മറ്റൊരര്‍ത്ഥത്തില്‍ പ്രവചിക്കപ്പെട്ടതാകാമെന്ന് കോണ്‍ഗ്രസ് നേതാവ് വാദിച്ചു.
”ചില സഹപ്രവര്‍ത്തകര്‍ ഒരു തെറ്റ് ചെയ്തിരിക്കാം. എന്നാല്‍ ഇത് മറ്റൊരു തരത്തിലാണ് അവതരിപ്പിക്കുന്നത്.”- ഡികെ ശിവകുമാര്‍ പറഞ്ഞു. സംഭവം വോട്ട് ആകര്‍ഷിക്കാന്‍ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട് ആകര്‍ഷിക്കാനാണ് ബിജെപി ഇത് ചെയ്യുന്നത്. കൂടുതല്‍ വോട്ട് നേടാനുള്ള അവരുടെ തന്ത്രം മാത്രമാണിത്. ഇത്തരമൊരു പരീക്ഷണം ആരും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇത് രാജ്യത്തിന്റെ ചരിത്രത്തിന് നാണക്കേടാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
അതേസമയം, ഡികെ ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി വക്താവ് എസ് പ്രകാശ് ആഞ്ഞടിക്കുകയും കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
‘ആരാണ് തീവ്രവാദിയെന്ന് പോലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ഇത്രയും വര്‍ഷം മന്ത്രിയായിട്ടും ഡികെ ശിവകുമാറിന് അടിസ്ഥാനകാര്യങ്ങള്‍ അറിയില്ലെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പ്രതികള്‍ക്ക് പിന്തുണയുമായി രംഗത്തുവരുന്നത് വളരെ അപകടകരമാണ്. കര്‍ണാടകയിലെ ജനങ്ങളുടെ ജീവനാണ് ഇത്തരം പ്രസ്താവനകളിലൂടെ അപകടത്തിലാക്കുന്നത്. അശ്രദ്ധമായ പരാമര്‍ശത്തിന് അദ്ദേഹം മാപ്പ് പറയണം.”- ബിജെപി നേതാവ് പറഞ്ഞു.