മദ്യനയക്കേസില്‍ ഏഴ് പ്രതികള്‍ക്കും സമന്‍സയച്ച് ഡല്‍ഹി കോടതി

0
85

ഡല്‍ഹി മദ്യനയ കേസില്‍ അന്വേഷണ സംഘത്തിന്റെ കുറ്റപത്രം കുറ്റപത്രം സ്വീകരിച്ച് സി.ബി.ഐ (CBI) കോടതി. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുളള ഏഴ് പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു. നവംബര്‍ 25 നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും കേസില്‍ ഏഴ് പ്രതികളെ ഉള്‍പ്പെടുത്തുകയും ചെയ്തത്. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി(ജിഎന്‍സിടിഡി) ഗവണ്‍മെന്റിലെ രണ്ട് ഉദ്യോഗസ്ഥര്‍, നയം രൂപീകരിക്കന്നതില്‍ ക്രമക്കേടുകള്‍ നടത്തിയ മറ്റ് അഞ്ച് പേരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ്
കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുളള ഏഴ് പ്രതികള്‍

വിജയന്‍ നായര്‍
അഭിഷേക് ബോയിന്‍പള്ളി
അരുണ്‍ ആര്‍.പിള്ള
മൂത്ത ഗൗതം
സമീര്‍ മഹേന്ദ്രു
കുല്‍ദീപ് സിംഗ്- അന്നത്തെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു
നരേന്ദര്‍ സിംഗ്- അന്നത്തെ അസി. കമ്മീഷണര്‍, എക്‌സൈസ് വകുപ്പ്

കേസിന്റെ അടുത്ത ഹിയറിംഗ് ജനുവരി 3-ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് എല്ലാവരും ഹാജരാകണമെന്നും റൂസ് അവന്യൂ കോടതി ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിന് ശേഷം 10,000 പേജുള്ള കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചിട്ടുളളത്. അതേസമയം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മനീഷ് സിസോദിയയ്ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വാദത്തിനിടെ സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.