ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ. ചൈനയുമായുള്ള വാണിജ്യ വ്യാപാര ചർച്ചകളിൽ മെല്ലെപ്പോക്ക് അവലംബിക്കും. ചൈനീസ് കമ്പനികൾക്കും ഇറക്കുമതിക്കും കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്.
നയതന്ത്ര ധാരണ പാലിക്കാത്ത ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകുകയാണ് ലക്ഷ്യം. എന്നാൽ പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സേനയാണെന്ന ആരോപണം ആവർത്തിക്കുകയാണ് ചൈന. ഇന്ത്യൻ സേനയുടെ കടന്ന് കയറ്റ ശ്രമം തങ്ങൾ പ്രതിരോധിക്കുകയായിരുന്നെന്നുമാണ് വിശദീകരണം.
യഥാർത്ഥ നിയന്ത്രണ രേഖ ഇന്ത്യൻ സേന കടന്നെന്നും ചൈന ആരോപിക്കുന്നു. ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുന്നതിനെ പ്രതിരോധിക്കാനാണ് ചൈനയുടെ ശ്രമം.