ഡൽഹി എയിംസ് സെർവർ ഹാക്കിങ്ങിന് പിന്നിൽ ചൈനീസ് സംഘമെന്ന് എഫ് ഐ ആർ

0
58

ഡൽഹി എയിംസ് സെർവർ ഹാക്കിങ്ങിന് പിന്നിൽ ചൈനീസ് സംഘമെന്ന് എഫ് ഐ ആർ. ആക്രമണം നടന്നത് ചൈനയിൽ നിന്നാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. ആകെയുള്ള നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ചൈനീസ് ഹാക്കർമാർക്ക് നുഴഞ്ഞ് കയറാൻ സാധിച്ചത്. ഈ അഞ്ച് സെർവറുകളിലെയും വിവരങ്ങൾ തിരിച്ചെടുത്ത് പുനസ്ഥാപിച്ചു എന്നും അധികൃതർ അറിയിച്ചു.

അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം തുടരുമ്പോഴാണ് കേന്ദ്രത്തിന്‍റെ സ്ഥിരീകരണം വരുന്നത്. നവംബറിലാണ് ഹാക്കിംഗ് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് കേസെടുത്തത്. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഡൽഹി എയിംസിലെ സെര്‍വറുകളിൽ ഹാക്കിംഗ് നടന്നത്.

അതേസമയം ഡിസംബര്‍ ഒമ്പതിന് അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ തവാങ് സെക്ടറില്‍പ്പെടുന്ന യാങ്സേയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ചയാണ് സൈന്യം വെളിപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു രാജ്യങ്ങളുടെയും സൈനികര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റിരുന്നു. ചൈനയുടെ കടന്നുകയറ്റം തടയാന്‍ ആഴ്ചകളായി രണ്ടോ മൂന്നോ തവണ യുദ്ധവിമാനങ്ങള്‍ക്ക് കവചം തീര്‍ക്കേണ്ടിവന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.