ചൈനയുമായുള്ള വ്യാപാര കമ്മി പെരുകുന്നു; ഉത്തരമില്ലാതെ കേന്ദ്രം

0
35

ചൈനയുമായുള്ള വ്യാപാര കമ്മി പെരുകുന്നതിൽ യുപിഎ ഭരണകാലത്തെ പഴിചാരി സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയാനാണ്‌ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ്‌ ഗോയൽ ശ്രമിക്കുന്നതെന്ന്‌ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത്, ഇൻസെന്റീവ് സ്‌കീം എന്നിവയൊക്കെ ഉള്ളപ്പോഴും ചൈനയുമായുള്ള വ്യാപാര കമ്മി ഈവർഷം 10,000 കോടി ഡോളറിൽ എത്തും.

എക്കാലത്തെയും ഉയർന്ന കമ്മിയാണ്‌ ഇതെന്ന്‌ ബ്രിട്ടാസ്‌ പറഞ്ഞു. ഇതിന്‌ വിശദീകരണം നൽകാതെ യുപിഎയിൽനിന്ന്‌ അധികാരം ഏറ്റെടുക്കുമ്പോൾ 4840 കോടി ഡോളറായിരുന്നു വ്യാപാര കമ്മിയെന്ന്‌ മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വ്യാപാര കമ്മി എത്രയാണെന്ന് മന്ത്രി പറഞ്ഞതുമില്ല. നിർമിതോൽപ്പന്ന മേഖലയിൽ വലിയ ഇടിവാണ് കാണിക്കുന്നത്. അപര്യാപ്തവും പലിശഭാരം ഉയർന്നതുമായ വായ്‌പകളടക്കം ഈ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റാൻഡിങ്‌ കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശകൾ നടപ്പാക്കാൻ സർക്കാർ എന്തുചെയ്‌തെന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ മന്ത്രി തൃപ്തികരമായ ഉത്തരം നൽകിയില്ല.