Monday
12 January 2026
25.8 C
Kerala
HomeKeralaരാജ്യത്ത് ആയുധനിർമാണം വർധിപ്പിക്കുകയാണെന്ന് റഷ്യയുടെ മുൻ പ്രസിഡൻ്റ്

രാജ്യത്ത് ആയുധനിർമാണം വർധിപ്പിക്കുകയാണെന്ന് റഷ്യയുടെ മുൻ പ്രസിഡൻ്റ്

രാജ്യത്ത് പുതു തലമുറയില്പെട്ട ആയുധനിർമാണം വർധിപ്പിക്കുകയാണെന്ന് റഷ്യയുടെ മുൻ പ്രസിഡൻ്റ് ദിമിത്രി മെദ്‌വദേവ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് നിർമാണം വർധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതൊക്കെ ആയുധങ്ങളാണ് നിർമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ കോണിപ്പടിയിൽ നിന്ന് കാൽ വഴുതി വീണതായി റിപ്പോർട്ടുകൾ വന്നിരുന്നു. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് സംഭവം. വേഗം തന്നെ സുരക്ഷാ ജീവനക്കാർ പുടിനെ പിടിച്ചെഴുന്നേൽപ്പിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

70കാരനായ പുടിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പല റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ക്യൂബൻ നേതാവ് മിഗ്വൽ ഡയസ്-കാനൽ വൈ ബെർമുഡെസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വ്ളാഡിമിർ പുടിന്റെ കയ്യുടെ നിറംമാറിയതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം ചർച്ചാവിഷയമായി തുടങ്ങിയത്. ആ സമയം പുടിൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെന്നും കസേരയിൽ മുറുകെ പിടിച്ചിരുന്നെന്നുമായിരുന്നു ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ പുടിന് രക്താർബുദം ബാധിച്ചെന്നും മീഡിയകൾ റിപ്പോർട്ട് ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments