വിമാനത്തിന്റെ കോക്പിറ്റില്‍ കയറാനുള്ള ശ്രമം: തടഞ്ഞുവച്ച ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു

0
83

ദുബായ് എയർലൈൻസ് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് അധികൃതർ തടഞ്ഞുവച്ച ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു. തനിക്ക് അബദ്ധം പറ്റിയതാണെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ വിശദീകരണം. വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു.

പുതിയ ചിത്രത്തിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്. ഷൈൻ ടോം ചാക്കോയെ എയർ പോർട്ട് അധികൃതർക്ക് കൈമാറിയിരിക്കുകയാണ്നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. ഷൈൻ ഷൈൻ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്..