ഫ്രാൻ‌സിൽ 18 മുതൽ 25 വരെ പ്രായമുള്ളവർക്ക് സൗജന്യ ഗർഭനിരോധന ഉറ വിതരണം

0
72

സമൂഹത്തിലെ വളർന്നു വരുന്ന തലമുറയ്ക്ക് ഗർഭനിരോധന ഉറകൾ സൗജന്യമായി വിരണം ചെയ്ത് ഒരു രാജ്യം. ഫ്രാൻസാണ് നിർണ്ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗർഭ നിരോധന ഉറകൾ മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങാൻ പലരും മടികാണിക്കാറുണ്ടെന്നുള്ള പ്രതിസന്ധി കണക്കിലെടുത്താണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുൽ മാക്രോൺ ഇത്തരതതിലൊരു തീരുമാനവുമായി രംഗത്തെതതിയിരിക്കുന്നത്. വിവാഹിതർ പോലും ഗർഭ നിരോധന ‘റകൾ വാങ്ങുവാൻ വിമുഖത കാണിക്കുന്നുണ്ടെന്നുള്ളെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ഗർഭ നിരോധന ഉറകൾ വാങ്ങാൻ മടിക്കുന്നവർക്ക് സഹായകരമായ പ്രഖ്യാപനമാണ് മാക്രോൺ നടത്തിയിരിക്കുന്നത്.

രാജ്യത്തെ 18 മുതൽ 25 വരെ പ്രായമുള്ളവർക്ക് സൗജന്യമായി കോണ്ടം നൽകുമെന്നാണ് മാക്രോൺ പ്രഖ്യാപിച്ചത്. അനാവശ്യ ഗർഭധാരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ പ്രായത്തിലുള്ളവർക്ക് ഫാർമസികളിലൂടെ സൗജന്യമായി കോണ്ടം നൽകണമെന്ന് തീരുമാനിച്ചത്. 2020ലും 2021ലും ഫ്രാൻസിൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ നിരക്ക് 30 ശതമാനമായി വദ്ധിച്ചിരുന്നു. ഈ വർഷം ആദ്യം ഫ്രഞ്ച് സർക്കാർ 25 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ഗർഭ നിയന്ത്രണം വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവതികൾ ഗർഭ നിരോധനമാർഗങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ 18ന് താഴെയുള്ളവർക്കായുള്ള പദ്ധതി വിപുലീകരിക്കുകയായിരുന്നു.

“ഗർഭനിരോധന വിപ്ലവത്തിൻ്റെ ഭാഗമാണിത്”- പടിഞ്ഞാറൻ ഫ്രാൻസിലെ പോയിറ്റിയേഴ്സിൻ്റെ പ്രാന്തപ്രദേശമായ ഫോണ്ടെയ്ൻലെ-കോംറ്റെയിൽ യുവാക്കളുമായുള്ള ആരോഗ്യ സംവാദത്തിനിടെ ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

എയ്ഡ്സിൻ്റെയും മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് ഈ ഒരു രീതി അവതരിപ്പിക്കുന്നതെന്ന്ഫ്രഞ്ച് പ്രസിഡൻ്റ് വ്യക്തമാക്കുന്നു. എക്സ് റേറ്റഡ് സിനിമാ പ്രേമികൾക്കിടയിൽ കോണ്ടം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും എച്ച്‌ഐവി പടരുന്നത് തടയുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് സർക്കാർ 1998ൽ അഞ്ച് ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു.