ലൈംഗികബന്ധം വിലക്കി; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

0
107

ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഒരു രാത്രിയില്‍ രണ്ടുതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. 34കാരനായ മുഹമ്മദ് അന്‍വറാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആവശ്യം ഭാര്യ നിരസിച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കയര്‍ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിച്ചു. ഭാര്യയെ കാണാതായതായി പൊലീസിലും ഇയാള്‍ പരാതി നല്‍കി.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 30കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ അന്‍വറിനെ പൊലീസ് വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. അംറോഹയില്‍ ഒരു ബേക്കറി നടത്തുകയായിരുന്നു അന്‍വര്‍.