ലെവാന ഹോട്ടല്‍ പൊളിക്കുന്നത് സ്‌റ്റേ ചെയത് ലഖ്‌നൗ ഹൈക്കോടതി. ഡിസംബര്‍ 9ന് ഹോട്ടല്‍ പൊളിക്കണമെന്നായിരുന്നു ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റി (എല്‍ഡിഎ) ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ലെവനാ ഹോട്ടലില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ലഖ്നൗ കമ്മീഷണറും പോലീസ് കമ്മീഷണറും സമര്‍പ്പിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റി (എല്‍ഡിഎ), ലക്നൗ ഇലക്ട്രിസിറ്റി സപ്ലൈ അഡ്മിനിസ്ട്രേഷന്‍,ജില്ലാ ഭരണകൂടം, അഗ്‌നിശമനസേന, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, എക്സൈസ് എന്നീ വകുപ്പുകളും തീപിടിത്തത്തിന് ഉത്തരവാദികളെന്നായിരുന്നു കമ്മീഷണറുടെ റിപ്പോര്‍ട്ട്. തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും എഞ്ചിനീയര്‍മാരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 5 നാണ് ഉത്തര്‍പ്രദേശിലെ ഹസ്രത്ഗഞ്ചിലെ ലെവാന ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് 17 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ 19 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി, അതില്‍ രണ്ട് പേര്‍ വിരമിച്ചവരാണ്.