കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ; തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

0
102

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും ഇടയാക്കിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയോ കോടതി നിയോഗിക്കുന്ന ഏജന്‍സിയോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.

1989-1990 കാലഘട്ടത്തിലാണ് ജമ്മു കശ്മീരില്‍ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നത്.

‘ഞങ്ങളുടെ അഭിപ്രായത്തില്‍, രൂപ ഹുറ അശോക് ഹുറ കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല ഈ കേസ് എടുത്തിരിക്കുന്നത്’ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.