Friday
19 December 2025
28.8 C
Kerala
HomeIndiaപഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന അവസാന സമ്മേളനത്തിന് ഇന്ന് തുടക്കം

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന അവസാന സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഭരണപരാജയങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിയ്ക്കാന്‍ തിരുമാനിച്ചതോടെ ഈ സമ്മേളന കാലവും പ്രക്ഷുബ്ധമാകും. ആദ്യദിവസ്സം തന്നെ സുപ്രധാന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ലോകസഭയില്‍ ഇന്ന് മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ലും രാജ്യസഭയില്‍ വനാവകാശ സം രക്ഷണ ഭേഭഗതി ബില്ലും അവതരിപ്പിക്കും.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന അവസാന സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളും വിടവാങ്ങിയ മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാകും ഇന്ന് ചേരുക. രണ്ട് സഭകളിലും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ സമ്പന്ധിച്ച പ്രസ്താവന നടത്തും. നിയമനിര്‍മ്മാണ അജണ്ടയില്‍ സുപ്രധാന ബില്ലുകളാണ് ആദ്യ ദിവസ്സം തന്നെ ഇരു സഭകളും പരിഗണിക്കുക.

ലോകസഭയില്‍ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ല് കേന്ദ്രസഹകരണവകുപ്പ് മന്ത്രി അമിത്ഷാ അവതരിപ്പിയ്ക്കും. The Anti Maritime Piracy Bill ന്റെ ഭേഭഗതി ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നതും ലോകസഭ അജണ്ടയില്‍ സമയം നീക്കി വച്ചിട്ടുണ്ട്. രാജ്യസഭ വനാവകാശ സം രക്ഷണഭേഭഗതിയാണ് ഇന്ന് പരിഗണിച്ച് പാസാക്കുക. അതേസമയം ഇ.ഡ്ബ്ല്യു.എസ് കവാട്ട, മോര്‍ബി ദുരന്തം അടക്കമുള്ള നിരവധി വിഷയങ്ങളില്‍ അംഗങ്ങള്‍ അടിയന്തിര പ്രമേയ നോട്ടസ് നല്‍കിയിട്ടുണ്ട്. സഭ നിര്‍ത്തിവച്ച് വിഷങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന ആവശ്യം അതുകൊണ്ട് തന്നെ ഇരു സഭകളെയും പ്രക്ഷുബ്ദമാക്കും.

എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാന്‍ സഭാനടപടികള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളിയ്ക്കുന്നതിന് മുന്നോടിയായ് ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും പാര്‍ലമെന്ററി പാര്‍ട്ടിയോഗങ്ങളും ചേരുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments