Monday
12 January 2026
31.8 C
Kerala
HomeIndiaഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ആം ആദ്‌മി

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ആം ആദ്‌മി

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി വിജയമുറപ്പിച്ചു. 15 വർഷം ഭരണം കൈയ്യാളിയ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയാണ് ആം ആദ്‌മി ചരിത്രവിജയം കുറിക്കുന്നത്. ഒടുവിത്തെ റിപ്പോർട്ട് അനുസരിച്ച് 103 സീറ്റിൽ ആം ആദ്‌മി വിജയിച്ചു. വോട്ടെണ്ണൽ തുടരുന്ന 26 ഇടങ്ങളിൽ ആംആദ്‌മി മുന്നിട്ടു നിൽക്കുന്നു.

86 സീറ്റിൽ വിജയിച്ച ബിജെപി 20 സീറ്റുകളിൽ മീന്നിലാണ്. തെരഞ്ഞെടുപ്പിൽ ജനം കനത്ത തിരിച്ചടി നൽകിയത് കോൺഗ്രസിനാണ്. ആകെ അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺ​ഗ്രസിന് വിജയിക്കാനായത്. 250 വാർഡുകളിലേക്കാണ് ഞായറാഴ്‌‌ച ഒടുവിലത്തെരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, ആം ആദ്‌മി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ആം ആദ്‌മി പാർടി ഓഫീസുകൾക്ക് മുന്നിൽ അണികൾ തടിച്ചു കൂടിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചലിലും നാളെയാണ് വോട്ടെണ്ണൽ. ഗുജറാത്തിൽ ഇത്തവണ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ആം ആദ്‌മി ഉയർത്തിയിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments