ഗുജറാത്തില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 14 ജില്ലകളിലായി 93 സീറ്റുകളിലേക്ക് 833 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സുഖ്റാം രത്വ തുടങ്ങിയവര്‍ രണ്ടാംഘട്ടത്തിലാണ് മത്സരിക്കുന്നത്.
മധ്യ ഗുജറാത്തും, വടക്കന്‍ ഗുജറാത്തും ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടത്തിലെ നിര്‍ണായക മേഖല. 26409 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 2.54 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തിലുള്ളത്.
ബിജെപിക്കെതിരായ വിമത സാന്നിദ്ധ്യം കൂടുതലുള്ളതും രണ്ടാംഘട്ടത്തിലാണ്. അതേസമയം ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്ന് പാര്‍ട്ടികള്‍ക്കും തിരിച്ചടിയായിരുന്നു.