സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നെന്ന് മന്ത്രി എം ബി രാജേഷ്

0
126

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍.

അര്‍ധ സത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ ആരംഭിച്ചതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ മറുപടിയായി സഭയില്‍ പറഞ്ഞു.

വസ്തുതകളുടെ പിന്‍ബലമില്ലാത്ത വ്യാജ പ്രചരണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. സംസ്ഥാനത്ത് 1,99,201 പേര്‍ക്ക് ആറര വര്‍ഷത്തിനിടെ നിയമന ശുപാര്‍ശ നല്‍കി. ഇത് പിഎസ്സിയെ നോക്കുകുത്തിയാക്കി എന്ന വ്യാജ പ്രചരണമാണ് പൊളിക്കുന്നത്- അദ്ദേഹം സഭയില്‍ പറഞ്ഞു.