‘വേണ്ടി വന്നാൽ ലൗ ജിഹാദിനെതിരെ പുതിയ നിയമം കൊണ്ടുവരും’; മധ്യപ്രദേശ് മുഖ്യമന്ത്രി

0
40

ആവശ്യമെങ്കിൽ ലൗ ജിഹാദിനെതിരെ പുതിയ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഡൽഹിയിൽ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്‌താബ് പൂനാവാല ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ഉദ്ധരിച്ചാണ് പ്രഖ്യാപനം.

ഗോത്രവർഗ നേതാവ് താന്തിയ ഭിലിന്റെ രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി. പെൺമക്കളെ കബളിപ്പിച്ച് 35 കഷ്ണങ്ങളാക്കാൻ സംസ്ഥാനം ആരെയും അനുവദിക്കില്ല. ഭൂമി തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസി യുവതികളെ വിവാഹം കഴിക്കുന്ന സംഭവങ്ങൾ തടയാൻ ലൗ ജിഹാദിനെതിരായ നിയമം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇത് പ്രണയമല്ല. പ്രണയത്തിന്റെ പേരിലുള്ള ജിഹാദാണിത്. ലൗ ജിഹാദിന്റെ ഈ കളി ഒരു കാരണവശാലും മധ്യപ്രദേശിന്റെ മണ്ണിൽ അനുവദിക്കില്ല,” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.