Monday
12 January 2026
27.8 C
Kerala
HomeKeralaകാറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കാറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കാറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.146 ​ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും സംഘവും ചേർന്ന് എം.ഡി.എം.എ പിടികൂടിയത്. കാസർഗോഡ് മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കാസർഗോഡ് മൂളിയാർ വില്ലേജിൽ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് എം.ഡി.എം.എ വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. എം.ഡി.എം.എ മംഗലാപുരത്ത് നിന്നും കടത്തിക്കൊണ്ടു വന്നതായാണ് വിവരം .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബബിതരാജ്, ഐബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments