അഴിമതിക്കേസിൽ കുറ്റാരോപിതനായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ രാജിവയ്ക്കില്ലെന്ന് റിപ്പോർട്ട്. റമാഫോസയുടെ ഫാമിൽ വൻ തോതിൽ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒരു തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് മാറിനിൽക്കുകയില്ലെന്ന് വക്താവ് വിൻസെന്റ് മഗ്വേനിയ പറഞ്ഞു.
വടക്കുകിഴക്കൻ ദക്ഷിണാഫ്രിക്കയിലെ തന്റെ ഫാമിൽ 2020 ഫെബ്രുവരിയിൽ നടന്ന മോഷണം അധികാരികളിൽ നിന്ന് പ്രസിഡന്റ് മറച്ചുവെച്ചെന്ന് ആരോപിച്ച് മുൻ ചാര മേധാവി പൊലീസിൽ പരാതി നൽകിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. കഴിഞ്ഞ ജൂൺ മുതൽ റമാഫോസ നേരിടുന്നത് കടുത്ത വിമർശനങ്ങൾ. മോഷ്ടാക്കളെ സംഘടിപ്പിച്ചത് റമാഫോസയാണെന്നും, വിഷയം പുറത്തുവരാതിരിക്കാൻ കൈക്കൂലി നൽകിയെന്നും ആരോപണം ഉയർന്നു.
എന്നാൽ ആരോപണങ്ങൾ റമാഫോസ നിഷേധിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പറഞ്ഞു. ഡിസംബർ 16 ന്, റമാഫോസ ANC പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് പുതിയ ആരോപണം.