Friday
19 December 2025
29.8 C
Kerala
HomeKeralaഅട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിൽ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണൻ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലർച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്.

രാവിലെ ശുചിമുറിയിലേക്ക് പോകാൻ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണൻ.

RELATED ARTICLES

Most Popular

Recent Comments