Saturday
20 December 2025
18.8 C
Kerala
HomeKeralaമലപ്പുറം തിരുന്നാവായ കന്മനത്ത് നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും

മലപ്പുറം തിരുന്നാവായ കന്മനത്ത് നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും

മലപ്പുറം തിരുന്നാവായ കന്മനത്ത് നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും.പ്രതി പോലീസുമായി സഹകരിക്കാത്ത സാഹചര്യത്തിൽ പ്രസവ രീതി ചോദിച്ച് അറിയാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയായ മാതാവിൻ്റെ അറസ്റ്റ് ഇനിയും വൈകിയേക്കും.കേസ് അന്വേഷിക്കുന്ന കൽപ്പകഞ്ചേരി പോലീസിനെ സംബന്ധിച്ചിടത്തോളം പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇനിയും ഏറെ കടമ്പകൾ കടക്കണം. യുവതി പോലീസുമായി സഹകരിക്കാത്ത സാഹചര്യത്തിൽ പ്രസവം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി നിലവിൽ പോലീസിന് നൽകിയ മൊഴി സുഖപ്രസവം ആണെന്നാണ്.

എന്നാൽ പോലീസും, മെഡിക്കൽ സംഘവും ഈ വാദം പൂർണമായും തള്ളിയിട്ടുണ്ട്.കൂടാതെ പോസ്റ്റ്മാട്ടത്തിൽ കുട്ടിക്ക് ഏഴ് മാസം മാത്രം പ്രായം ആയിട്ടുള്ളൂ വെന്നും, പെൺകുട്ടിയാണെന്നും വ്യക്തമായിട്ടുണ്ട്. മൃദ്ദേഹം അഴുകിയതിനാൽ കുട്ടി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് കണ്ടെത്താൻ മെഡിക്കൽ സംഘത്തിന് സാധിച്ചിട്ടില്ല. കൂടാതെ മൃത്ദേഹം സംസ്ക്കരിക്കാൻ യുവതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

RELATED ARTICLES

Most Popular

Recent Comments