കേരളത്തിന് ദേശീയ ഗ്രീന്‍ട്രിബ്യൂണലിന്റെ ക്ലീന്‍ചിറ്റ്

0
57

സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കേരളത്തിന്റെ ദേശീയ ഗ്രീന്‍ട്രിബ്യൂണലിന്റെ ക്ലീന്‍ചിറ്റെന്ന് മന്ത്രി എം ബി രാജേഷ്.

മാലിന്യ സംസ്‌കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ ചുമത്തിയ സ്ഥാനത്ത് കേരളത്തിന് പിഴ ചുമത്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ അഭിമാനകരമായ ഒരു നേട്ടം കൂടി പങ്കുവെക്കട്ടെ. ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. മാലിന്യ സംസ്‌കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് ഈ വിധി.