Friday
19 December 2025
31.8 C
Kerala
HomeKeralaആനന്ദിനു വീടൊരുക്കി കോന്നി എംഎല്‍എ അഡ്വ. കെ യു ജനീഷ് കുമാര്‍

ആനന്ദിനു വീടൊരുക്കി കോന്നി എംഎല്‍എ അഡ്വ. കെ യു ജനീഷ് കുമാര്‍

കൂടല്‍ ഗവ എല്‍ പി സ്‌കൂളിലെ 5-ാ0 ക്ലാസ്സ് വിദ്യാര്‍ത്ഥി ആനന്ദിനു വീടൊരുക്കി കോന്നി എംഎല്‍എ അഡ്വ. കെ യു ജനീഷ് കുമാര്‍. കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ കൊല്യാനിക്കോട് പാറക്കൂട്ടത്തില്‍ 3 സെന്റ് ഭൂമിയുള്ള ആനന്ദിനും സഹോദരിക്കും മാതാപിതാക്കള്‍ ഉദയനും ശ്യാമളയ്ക്കും സ്വന്തമായി അടച്ചുറപ്പുള്ള വീടില്ല. ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ്ഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇത് എംഎല്‍എയുടെ മുന്നില്‍ കൂടല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആനന്ദിന്റെ വീട് സന്ദര്‍ശിച്ച എംഎല്‍എ അദ്ദേഹത്തിന്റെ കരുതല്‍ ഭവന പദ്ധതി പ്രകാരം അനന്തുവിന് അടച്ചുറപ്പുള്ള വീട് പണിത് നല്‍കാം എന്ന് അറിയിച്ചു.

കോന്നി കുളത്തുങ്കല്‍ സ്വദേശി ജോയ് വഞ്ചിപ്പാറ വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കാമെന്ന് എംഎല്‍എക്ക് ഉറപ്പു കൊടുത്തു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സ്‌കൂള്‍ അധികൃതരുടെയും സാന്നിധ്യത്തില്‍ അനന്ദിന്റെ വീടിന് എംഎല്‍എ തറക്കല്ലിട്ടു. വളരെ വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു ആനന്ദിനും കുടുംബത്തിനും നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ എംഎല്‍എ യോടൊപ്പം ജോയ് വഞ്ചിപ്പാറ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനില്‍, പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടര്‍ ഡാനിയേല്‍, ഷാന്‍ ഹുസൈന്‍, കൂടല്‍ എല്‍പിഎസ് പിടിഎ പ്രസിഡണ്ട് അനില്‍ കുമാര്‍, വൈസ് പ്രസിഡണ്ട് ജിനുമോന്‍ സാമുവല്‍, അധ്യാപകരായ സിസില്‍ രാജന്‍, ഫൗസി ജഹാന്‍,അരുവാപ്പുലം സഹകരണ ബാങ്ക് പ്രസിഡണ്ട് കോന്നിയൂര്‍ വിജയകുമാര്‍, രാജേഷ് ആക്ലെത്ത്, ഫാദര്‍.മോന്‍സി വര്‍ഗീസ് തോമസ് ,വി ഉന്മേഷ്, വിഷ്ണു തമ്പി, പുഷ്പ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എംഎല്‍എയുടെ കരുതല്‍ ഭവന പദ്ധതിയിലെ മൂന്നാമത്തെ വീടാണ് ആനന്ദിനു നിര്‍മ്മിച്ചു നല്‍കുന്നത്.

RELATED ARTICLES

Most Popular

Recent Comments