അഴിമതിക്കേസില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിടെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

0
134

കല്‍ക്കരി ഖനന അഴിമതിക്കേസില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കഴിഞ്ഞ രണ്ടു മാസമായി വിവിധ കേന്ദ്ര ഏജന്‍സികള്‍ സൗമ്യയെ ചോദ്യം ചെയ്തു വരികയായിരുന്നെന്നാണ് വിവരം.

ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനു ശേഷമായിരുന്നു സൗമ്യ ചൗരസ്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. ഛത്തീസ്ഗഡില്‍നിന്ന് കൊണ്ടുപോകുന്ന ഓരോ ടണ്‍ കല്‍ക്കരിക്കും 25 രൂപ വീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്.

ഇവരുടെ വീട്ടിലും മറ്റും റെയ്ഡും നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, 2002 പ്രകാരമാണ് ഇഡി റെയ്ഡം അറസ്റ്റും രേഖപ്പെടുത്തിയത്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.