Saturday
20 December 2025
18.8 C
Kerala
HomeKeralaമിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. നെയ്യ്, തൈര് ഉത്പന്നങ്ങൾക്കും വില കൂട്ടി. ചായയുടെ വില പത്തിൽ നിന്നും 12 ആയും വർധിച്ചു.

പാല് ആറ് രൂപ കൂട്ടാൻ കഴിഞ്ഞ ആഴ്ച്ചയാണ് സർക്കാർ അനുമതി നൽകിയത്. മിൽമയുടേയും ക്ഷീര കർഷകരുടേയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിത്.

കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. തൈരിനും നെയ്യ്ക്കും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.

RELATED ARTICLES

Most Popular

Recent Comments