ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകർക്കാൻ പരുന്തുകൾക്ക് പരിശീലനം നൽകി ഇന്ത്യൻ സൈന്യം

0
120

ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ അർജുൻ എന്ന പരുന്ത് ഡ്രോണുകളെ തകർത്തു. പ്രതിവർഷം ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പരിശീലനമാണിത്.

പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യൻ സേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരാഖണ്ഡിൽ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ പരുന്തിന്റെ പ്രകടനത്തിന്റെ പ്രദർശനവുമുണ്ടായിരുന്നു. ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവിൽ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകളുടെ ജോലി.

പരുന്ത് മാത്രമല്ല ഡ്രോണുകളെ നശിപ്പിക്കാൻ നായകൾക്കും പരിശീലനം നൽകുന്നുണ്ട്. പാകിസ്താനിൽ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷൻ കണ്ടെത്തി നശിപ്പിക്കാനാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് നായ ചെയ്യുന്നത്.