ഡല്‍ഹിയില്‍ വീണ്ടും ഭൂചനം

0
50

ഡല്‍ഹിയില്‍ വീണ്ടും ഭൂചനം. ഇന്നലെ രാത്രി 9:30 ഓടെ ന്യൂഡല്‍ഹിക്ക് പടിഞ്ഞാറാണ് റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് ഭൂമിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഈ മാസം രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നവംബര്‍ 9 ന് നേപ്പാള്‍ പ്രഭവകേന്ദ്രമായി 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നവംബര്‍ 12ന് നേപ്പാളില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡല്‍ഹിയിലുംശക്തമായ ഭൂചലനവും അനുഭവപ്പെട്ടു.