ആഴ്സൻ വെങ്ങർ ഇന്ത്യയിലേക്ക്

0
104

ആഴ്സണലിൻ്റെ മുൻ പരിശീലകനും ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെൻ്റ് മേധാവിയുമായ ആഴ്സൻ വെങ്ങർ ഇന്ത്യ സന്ദർശിച്ചേക്കും.

രാജ്യത്തെ യൂത്ത് ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ടാണ് ഇതിഹാസ പരിശീലകൻ ഇന്ത്യ സന്ദർശിക്കുക. രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ തന്നെ ഇക്കാര്യം അറിയിച്ചു.

ഐലീഗ് ക്ലബ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താകുറിപ്പിലായിരുന്നു എഐഎഫ്എഫിൻ്റെ അറിയിപ്പ്. എന്നാണ് വെങ്ങർ വരികയെന്നോ എത്ര നാൾ ഉണ്ടാവുമെന്നോ വ്യക്തമല്ല.