കരൾ പകുത്തുനൽകാൻ അനുമതി തേടി 17 വയസുകാരി, കൂടുതൽ സമയം തേടി മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ

0
103

17വയസ്സുകാരി കരൾ പകുത്തു നൽകാൻ അനുമതി തേടിയ ഹർജിയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ.

കരൾ സ്വീകരിക്കേണ്ട രോഗിയുടെ നിലവിലെ അവസ്ഥ മോശമാണെന്നും ഇന്നത്തെ സ്‌കാനിംഗ് നടപടികൾ കൂടി പൂർത്തിയാക്കിയ ശേഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ കോടതിയെ അറിയിച്ചു.

തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണു നടപടി. എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് പതിനേഴുകാരി കരൾ നൽകുന്നത്. നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാനാകില്ല. തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നാണ് ദേവനന്ദയുടെ ആവശ്യം.