മന്ത്രി അബ്ദുറഹിമാനെ തീവ്രവാദിയെന്ന്‌ വിളിച്ച്‌ ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസ്‌

0
38

അതിരുവിട്ട്‌ വിഴിഞ്ഞം സമരസമിതി നേതാവ്‌. മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന്‌ വിളിച്ച ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസ്‌ മന്ത്രിയുടെ പേരിൽതന്നെ ഒരുതീവ്രവാദിയുണ്ടെന്ന്‌ പറഞ്ഞു. മുല്ലൂരില സമരവേദിക്ക്‌ സമീപം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം മുടക്കുന്നവർ ചില രാജ്യദ്രോഹികളാണെന്ന്‌ മന്ത്രി വിഴിഞ്ഞം സെമിനാറിൽ പറഞ്ഞിരുന്നു. ഇതടക്കം കൂട്ടുപിടിച്ചാണ്‌ തിയോഡോഷ്യസിന്റെ നിലമറന്നുള്ള പ്രതികരണം.

ഞായറാഴ്‌ച സമരസമിതി നടത്തിയ വിഴിഞ്ഞം സ്‌റ്റേഷൻ ആക്രമണം സർക്കാരും സർക്കാരിന്റെ ഗുണ്ടകളുമാണ്‌ നടത്തിയതെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ്‌ദേവർകോവിൽ എന്നിവർക്കെതിരെയും അധിക്ഷേപങ്ങൾനടത്തി.

ലത്തീൻകാരുടെ വോട്ടുവാങ്ങി ജയിച്ച ആന്റണി രാജു ചതിയനാണെന്നും പറഞ്ഞു. വിഴിഞ്ഞത്തെ സമാധാന അന്തരീക്ഷത്തിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങളെ തള്ളിക്കളയുന്നതാണ്‌ അടിക്കടി സമരസമിതി നേതാക്കളിൽനിന്ന്‌ ഉണ്ടാകുന്ന പ്രതികരണങ്ങൾ.