റെയിൽവേയുടെ കോർപറേറ്റുവൽക്കരണത്തെ ചെറുക്കണം: തപൻ സെൻ

0
92

റെയിൽവേയുടെ കോർപറേറ്റുവൽക്കരണത്തെ തുടർപ്രക്ഷോഭത്തിലൂടെ ചെറുക്കണമെന്ന്‌ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ (എഐഎൽആർഎസ്‌എ) അഖിലേന്ത്യാ ദ്വൈവാർഷിക ജനറൽബോഡി വിജയവാഡയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേമപദ്ധതികളിൽനിന്ന്‌ റെയിൽവേ പിന്മാറുകയാണ്‌. ടിക്കറ്റ്‌ നിരക്കുകൾ ഉയർത്തി. പല വിഭാഗങ്ങൾക്കും നൽകിയിരുന്ന ഇളവുകൾ പിൻവലിച്ചു. അഭ്യസ്തവിദ്യർക്ക്‌ വർഷംതോറും പതിനായിരക്കണക്കിന്‌ തൊഴിലവസരങ്ങൾ ലഭിച്ചിരുന്നത്‌ റെയിൽവേ ഇല്ലാതാക്കിയിരിക്കുകയാണെന്ന്‌ തപൻ സെൻ പറഞ്ഞു.

സമ്മേളനത്തിൽ റെയിൽവേ പാർലമെന്റ് സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ബസുദേവാചാര്യ മുഖ്യാതിഥിയായി. എൽ മണി അധ്യക്ഷനായി. എഐഡിഇഎഫ്‌ ജനറൽ സെക്രട്ടറി സി ശ്രീകുമാർ, ഐസിഎഫ്‌ എംപ്ലോയീസ് ജനറൽ സെക്രട്ടറി നിർമൽകുമാർ മുഖർജി, സ്വാഗതസംഘം ചെയർമാൻ കെ എസ്‌ ലക്ഷ്‌മണ റേ എന്നിവർ സംസാരിച്ചു.