ചൈനയിൽ ലോക്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. സിൻജിയാങ് മേഖലയിൽ അപ്പാർട്ട്‌മെന്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. ആളുകൾ സൈനികർക്ക് നേരെ ശബ്ദമുയർത്തി. ലോക്ഡൗൺ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
സിൻജിയാങ് മേഖലയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ചൈനയിലെ കർശനമായ ലോക്ഡൗൺ നിയന്ത്രണംരക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്നാണ് ഉയപുന്ന ആരോപണം. അർദ്ധരാത്രിയിൽ ഉറുംഖി റോഡിൽ ഒത്തുകൂടിയ വലിയ പ്രതിഷേധക്കാർ പൂക്കളും മെഴുകുതിരികളും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചു. 10 ദശലക്ഷം ഉയ്ഗറുകൾ വസിക്കുന്ന വിശാലമായ മേഖലയാണ് സിൻജിയാങ്.
ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകളിൽ ആളുകൾ ചൈനയുടെ ദേശീയ ഗാനം ആലപിക്കുന്നത് കാണാം. രാജ്യത്ത് കൊറോണ രോഗികൾ നിലവിൽ സർവ്വകാല റെക്കോർഡിലാണ്. തുടർച്ചയായ നാലാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം 30000ത്തിന് മുകളിലാണ്.