Saturday
20 December 2025
18.8 C
Kerala
HomeIndiaഇന്ത്യയെ ഒഴിവാക്കി ചൈന: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച

ഇന്ത്യയെ ഒഴിവാക്കി ചൈന: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ചൈന. ഇന്ത്യയെ ഒഴിവാക്കിയാണ് യോഗം നടന്നതെന്നാണ് വിവരം. ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു സംഘടനയായ ചൈന ഇന്റർനാഷണൽ ഡെവലപ്മെന്റ് കോഓപ്പറേഷൻ ഏജൻസി (സിഡ്സിഎ) ആണ് കൂടിക്കാഴ്ച്ച നടത്തിയത്. ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിന്റെ വികസന സഹകരണം സംബന്ധിച്ചാണ് യോഗം.

നവംബർ 21 ന് നടന്ന യോഗത്തിൽ 19 രാജ്യങ്ങൾ പങ്കെടുത്തതായാണ് വിവരം. യുനാൻ പ്രവിശ്യയിലെ കുൻമിങ്ങിൽ നടന്ന യോഗത്തിൽ ‘പങ്കിട്ട വികസനം: സമ്പദ്വ്യവസ്ഥയുടെ വീക്ഷണകോണിൽ നിന്നുള്ള സിദ്ധാന്തവും പ്രയോഗവും’ എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു. ഇന്ത്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം.

ഇന്തോനേഷ്യ, പാകിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഒമാൻ, ദക്ഷിണാഫ്രിക്ക, കെനിയ, മൊസാംബിക്, ടാൻസാനിയ, സീഷെൽസ്, മഡഗാസ്‌കർ, മൗറീഷ്യസ്, ജിബൂട്ടി, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 19 രാജ്യങ്ങളുടെ പ്രതിനിധികളും 3 അന്താരാഷ്ട്ര പ്രതിനിധികളും സംഘടനകൾ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വർഷം, ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ചൈന ചില ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി വാക്സിൻ സഹകരണത്തെക്കുറിച്ച് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ലുവോ സവോഹ്വിയാണ് ചൈന ഇന്റർനാഷണൽ ഡെവലപ്പ്‌മെന്റ് കോഓപ്പറേഷൻ ഏജൻസിയുടെ മേധാവി. ഇന്ത്യയുടെ ചൈനീസ് അംബാസിഡറും മുൻ ചൈനീസ് വിദേശകാര്യ സഹമന്ത്രിയും കൂടിയാണ് ഇദ്ദേഹം.

വിദേശ സഹായത്തിനായുള്ള തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങളും പദ്ധതികളും നയങ്ങളും രൂപീകരിക്കുക, പ്രധാന വിദേശ സഹായ വിഷയങ്ങളിൽ ഏകോപിപ്പിക്കുകയും ഉപദേശം നൽകുകയും ചെയ്യുക, വിദേശ സഹായം ഉൾപ്പെടുന്ന കാര്യങ്ങളിൽ രാജ്യത്തിന്റെ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, പ്രധാന പരിപാടികൾ തിരിച്ചറിയുക, മേൽനോട്ടം വഹിക്കുക, വിലയിരുത്തുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സിഐഡിസിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു.

ഈ വർഷം ജനുവരിയിൽ ശ്രീലങ്കൻ പര്യടനത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യൻ മഹാസമുദ്ര ദ്വീപ് രാജ്യങ്ങളുടെ വികസനത്തിന് ഒരു ഫോറം സ്ഥാപിക്കാൻ നിർദ്ദേശിച്ചിരുന്നു. നവംബർ 21 ലെ യോഗത്തിൽ, ചൈനയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളും തമ്മിൽ സമുദ്ര ദുരന്ത നിവാരണ, ലഘൂകരണ സഹകരണ സംവിധാനം സ്ഥാപിക്കാൻ ചൈന നിർദ്ദേശിച്ചതായി സിഐഡിസിഎ പത്രക്കുറിപ്പിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments