ഗുജറാത്തിലെ സൂറത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് നേരെ ആക്രമണം

0
109

ഗുജറാത്തിലെ സൂറത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് നേരെ ആക്രമണം. കല്ലേറില്‍ ഒരു കുട്ടിക്ക് പരുക്കേറ്റു. ലിംബായത്തില്‍ ആം ആദ്മി നേതാവിന് വെട്ടേറ്റു. അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും ജനങ്ങള്‍ ചൂല് കൊണ്ടു മറുപടി നല്‍കുമെന്നും എഎപി അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ പ്രതികരിച്ചു.

സൂറത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് കല്ലേറുണ്ടായത്. കതര്‍ഗാം മണ്ഡലത്തില്‍ എഎപിസംസ്ഥാന അധ്യക്ഷന്‍, ഗോപാല്‍ ഇറ്റാലിയയുടെ പ്രചരണ യോഗത്തിനിടെയാണ് കല്ലേറ് നടന്നത്. പരാജയഭീതിയില്‍ ബിജെപി ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ഗോപാല്‍ ഇറ്റലിയ പറഞ്ഞു.

അതേസമയം എസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രചരണത്തിനായി ഇന്ന് ഗുജറാത്തില്‍ എത്തും.അധ്യക്ഷനായി ചുമത ശേഷം ഖര്‍ഗെ ആദ്യമായാണ് ഗുജറാത്തില്‍ എത്തുന്നത്. നാളെ ഗാന്ധിനഗറില്‍ ഗാര്‍ഗെ റാലി നടത്തും. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പോസ്റ്ററുകളില്‍ ഖര്‍ഗെയെ ഒഴിവാക്കിയത് വിവാദമായിരുന്നു.