Monday
12 January 2026
20.8 C
Kerala
HomeIndia‘മദ്യക്കച്ചവടം ഉപേക്ഷിച്ചാൽ ഒരു ലക്ഷം രൂപ പാരിതോഷികം’: മദ്യനിരോധനം ശക്തമാക്കാൻ ബിഹാർ

‘മദ്യക്കച്ചവടം ഉപേക്ഷിച്ചാൽ ഒരു ലക്ഷം രൂപ പാരിതോഷികം’: മദ്യനിരോധനം ശക്തമാക്കാൻ ബിഹാർ

ബീഹാറിൽ മദ്യനിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർ നടപടികൾ ആവിഷ്കരിച്ച് സർക്കാർ. സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. 2016 ലാണ് മദ്യനിരോധന നിയമം നടപ്പിലാക്കിയത്.

ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാർ പടുത്തുയർത്തുകയാണ് തൻ്റെ ലക്ഷ്യമെന്ന് മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ നിതീഷ് കുമാർ പറഞ്ഞു. “എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കാനും സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനുവേണ്ടി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ പങ്ക് വഹിക്കാനും പ്രതിജ്ഞയെടുക്കാം.”-നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി മദ്യവിൽപ്പനക്കാർക്ക് മാത്രമല്ല, കള്ള് കച്ചവടം ചെയ്യുന്നവർക്കും ഇത് ബാധകമാണെന്ന് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമം അവതരിപ്പിച്ചതിന് ശേഷം നാല് ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments