സച്ചിൻ പൈലറ്റ് ചതിയന്‍, രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്ന് അശോക് ഗെഹ്ലോട്ട്

0
87

സച്ചിൻ പൈലറ്റിനെ ചതിയനെന്ന് വിശേഷിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സച്ചിൻ പൈലറ്റ് വഞ്ചകനാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. 2020ൽ കോൺഗ്രസിനെതിരെ കലാപം നടത്തി സ്വന്തം സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. അശോക് ഗെഹ്ലോട്ടിന്റെ പരാമർശങ്ങളോട് സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരു രാജ്യദ്രോഹിയ്ക്ക് മഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡ് ഒരിക്കലും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ല. പത്ത് എംഎൽഎമാർ പോലും കൂടെയില്ലാത്തയാൾ. അദ്ദേഹം കലാപം നടത്തി. പാർട്ടിയെ വഞ്ചിച്ചു’ ഗെഹ്ലോട്ട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് പൈലറ്റിന്റെ കലാപത്തിൽ പങ്കുണ്ടെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു, അദ്ദേഹത്തോട് വിശ്വസ്തരായ ചില കോൺഗ്രസ് എംഎൽഎമാർ ഒരു മാസത്തിലേറെയായി ഗുരുഗ്രാം റിസോർട്ടിൽ തങ്ങിനിൽക്കുകയും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അവരെ സന്ദർശിക്കുകയും ചെയ്തുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.

എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വരെ നല്‍കിയെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു. ബിജെപിയുടെ ഡല്‍ഹി ഓഫീസില്‍ നിന്നാണ് ഈ പണമെല്ലാം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.