Wednesday
14 January 2026
31.8 C
Kerala
HomeEntertainmentനടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന് ബുധനാഴ്ച കമൽ ഹാസനെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും കുറച്ച് ദിവസത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഹൈദരാബാദിൽ നിന്ന് മടങ്ങി എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് പനി ബാധിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന് രോഗശാന്തി നേർന്ന് കൊണ്ട് ആരാധകർ രംഗത്തെത്തി.

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കാജൾ അഗർവാളാണ് നായിക. സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇന്ത്യൻ 2ന് ശേഷം മണിരത്നം ചിത്രത്തിന്റെ ഭാഗമാകും. വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കമൽ ഹാസന്റെ ചിത്രം.

RELATED ARTICLES

Most Popular

Recent Comments