Monday
12 January 2026
23.8 C
Kerala
HomeIndiaലഹരി വിമോചന കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

ലഹരി വിമോചന കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

ഡൽഹിയിൽ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് 25കാരനായ കേശവ് എന്ന യുവാവ് ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാൾ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോൾ വീട്ടിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു.

കേശവിന്റെ പിതാവ് ദിനേഷ് (50), മാതാവ് ദർശന, സഹോദരി ഉർവശി (18), മുത്തശ്ശി ദീവാന ദേവി(75) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടക്കുമ്പോൾ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട അടുത്ത മുറികളിലെ ബന്ധുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്. പ്രതിയെ പൊലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.

RELATED ARTICLES

Most Popular

Recent Comments