യുഎസിലെ വാൾമാർട്ട് ഷോറൂമിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

0
89

യുഎസിലെ വെർജീനിയയിൽ വാൾമാർട്ട് ഷോറൂമിൽ വെടിവയ്പ്. പത്തുപേർ കൊല്ലപ്പെട്ടു. ആക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് സാംസ് സർക്കിളിലെ വാൾമാർട്ട് ഷോറൂമിലായിരുന്നു ആക്രമണം. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ടെന്ന് ചെസാപീക്ക് പൊലീസ് ഓഫിസർ ലിയോ കോസിൻസ്‌കി മാധ്യമങ്ങളോടു പറഞ്ഞു.

പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.