വിപ്ലവഗായകൻ പാബ്ലോ മിലാൻസ് അന്തരിച്ചു

0
90

ക്യൂബൻ ഗായകനും ഗാനരചയിതാവും ഗ്രാമി പുരസ്കാരജേതാവുമായ പാബ്ലോ മിലാൻസ് (79) അന്തരിച്ചു. രക്താർബുദബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ സ്പെയിനിലായിരുന്നു അന്ത്യം.

ഫിദൽ കാസ്‌ട്രോയുടെ 1959-ലെ ക്യൂബൻ വിപ്ലവത്തിന് ചുവടുപിടിച്ച് ക്യൂബൻസംഗീതത്തെ വിപ്ലവഭരിതമാക്കിയ പാട്ടുകാരൻ കൂടിയാണ് അദ്ദേഹം. വിപ്ലവത്തിനുശേഷം ക്യൂബയിലുയർന്നുവന്ന ‘ന്യൂവ ട്രോവ’ എന്ന സംഗീതപ്രസ്ഥാന സ്ഥാപകരിലൊരാളാണ്.

സോഷ്യലിസത്തെ പിന്തുണച്ച കൊളോണിയലിസത്തെയും വംശീയതയെയും എതിർക്കുന്ന പാട്ടുകളും ഫോക്‌ സംഗീതവുമായിരുന്നു ന്യൂവ ട്രോവയുടെ കാതൽ.