ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നു; യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം

0
61

ഇന്ത്യയിലെ മതസ്വാതന്ത്ര്യവും മതവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളും ഭീഷണി നേരിടുകയാണെന്ന് യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള USCIRFന്റെ പുതിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

യുഎസ്‌സിഐആര്‍എഫിന്റെ നിരീക്ഷണങ്ങളെ ‘പക്ഷപാതപരവും കൃത്യമല്ലാത്തതും’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യ മുന്‍പ് നിരസിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം അനുശാസിക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ഇന്ത്യയെ പ്രഖ്യാപിക്കണമെന്നായിരുന്നു USCIRFന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

അതേസമയം കമ്മിഷന്റെ ശുപാര്‍ശകളെ അംഗീകരിക്കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് തയ്യാറായിട്ടില്ല. ശുപാര്‍ശകള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധവുമില്ല.