Sunday
11 January 2026
24.8 C
Kerala
HomeWorldതുർക്കിയിലുണ്ടായ ഭൂചലനത്തിൽ 68 പേർക്ക് പരുക്ക്

തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 68 പേർക്ക് പരുക്ക്

തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 68 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വടക്കുകിഴത്ത് തുർക്കിയിൽ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. ഇസ്താംബൂളിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ അകലെ ദൂസ് പ്രവിശ്യയിലെ ഗോൾകായ നഗരത്തിലാണ് ഭൂചലനമുണ്ടായത്.

പുലർച്ചെ നാല് മണിയോടെയായിരുന്നു ഭൂചലനം. വലിയ ശബ്ദവും കെട്ടിടങ്ങൾ തകരുന്നതും കണ്ട് പരിഭ്രാന്തരായ ആളുകൾ ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പല ആളുകളും ഫഌറ്റുകളിലെയും മറ്റും ഉയരങ്ങളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

വലിയ ഭൂചലനത്തിന് പിന്നാലെ തുടർച്ചയായ ചെറുചലനങ്ങളും വിവിധ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേത്ത് സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. 23 വർഷങ്ങൾക്ക് മുൻപ് ഇതേ നഗരത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments